മുംബൈ: കത്തിച്ച മാലിന്യകൂമ്പാരത്തിൽപ്പെട്ട് അഞ്ച് പുലിക്കുട്ടികള്‍ വെന്തു മരിച്ചു. പൂനെയിലെ അവസാരി ഗ്രാമത്തില്‍ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. തോട്ടമുടമയുടെ നിർദ്ദേശമനുസരിച് കരിമ്പിൻതോട്ടത്തിലെ കർഷകർ മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു. പുലിക്കുട്ടികള്‍ ഉണ്ടെന്ന് അറിയാതയാണ് ഉണങ്ങിയ കരിമ്പിന്‍ തോട്ടത്തിലെ മാലിന്യങ്ങൾ കത്തിച്ചത്.
മൂന്ന് ആഴ്ച്ച മാത്രം പ്രായമുളള പുലിക്കുട്ടികളാണ് വെന്തുമരിച്ചതെന്ന് മാഞ്ചാര്‍ പൊലീസ് പറഞ്ഞു. ഉണങ്ങിയ പുല്ലും മറ്റും കത്തിച്ചതാണ് അപകടത്തിന് കാരണമായത്. പുലിക്കുട്ടികളെ കണ്ടയുടനെ തീ അണച്ചെങ്കിലും ഇവയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവയുടെ ജഡങ്ങള്‍ വനംവകുപ്പിന് കൈമാറി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

