ഗുവാഹത്തി: മണിപ്പൂരിൽ ജനതാദളിന്റെ ഏഴ് എംഎൽഎമാരിൽ അഞ്ച് പേർ ബിജെപിയിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി സഖ്യം വിട്ടതിനു പിന്നാലെയാണ് എംഎൽഎമാരുടെ നീക്കം. കെ ജോയ്കിഷൻ, എൻ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി എൽ എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന എംഎൽഎമാർ.
അഞ്ച് ജെഡിയു എംഎൽഎമാരെ ബിജെപിയിൽ ലയിപ്പിച്ചത് അംഗീകരിക്കുന്നതിൽ സ്പീക്കർക്ക് സന്തോഷമുണ്ടെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ.മേഘജിത് സിങ് വ്യക്തമാക്കി.
ഈ വർഷം മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 38 മണ്ഡലങ്ങളിൽ ആറിലും ജെഡിയു വിജയിച്ചിരുന്നു. ഇതിനു മുൻപ് 2020ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള ഏഴ് ജെഡിയു എംഎൽഎമാരിൽ ആറു പേർ ബിജെപിയിൽ ചേർന്നിരുന്നു. അരുണാചലിൽ ശേഷിച്ചിരുന്ന ഏക ജെഡിയു എംഎൽഎയും പിന്നീട് ബിജെപിയിൽ ചേർന്നു.
നിലവില്‍ 60 സീറ്റുള്ള നിയമസഭയില്‍ 55 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഇതില്‍ ഏഴ് ജെഡിയു എംഎല്‍എമാരാണുണ്ടായിരുന്നത്. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും 48 എംഎല്‍എമാര്‍ ബിജെപിക്കുണ്ടാവും. ഭൂരിപക്ഷം 31 ആയതിനാല്‍ ജെഡിയു സഖ്യം പിന്‍വാങ്ങിയാലും അത് ബിജെപിയെ ബാധിക്കില്ല.

