മഡ്രിഡ്: പുതുസീസണിന് മുന്നോടിയായി റിയല്‍ മഡ്രിഡ് താരങ്ങളെ വാങ്ങിക്കൂട്ടുന്നത് തുടരുന്നു. പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയ സിനദിന്‍ സിദാന്റെ മേല്‍നോട്ടത്തില്‍ ടീം അഴിച്ചുപണിയുന്നതിന്റെ ഭാഗമായി കൈമാറ്റജാലകത്തില് വന്‍ തുകയാണ് റിയല്‍ ചെലവഴിക്കുന്നത്. അഞ്ച് താരങ്ങള്‍ക്കായി 32 കോടി യൂറോ ഇതുവരെ (ഏകദേശം 2500 കോടി രൂപ) റയല്‍ ചെലവഴിച്ചത്. ഒളിമ്പിക് ലിയോണില്‍നിന്ന് ഫ്രഞ്ച് ഡിഫന്‍ഡര്‍ ഫെര്‍ലാന്‍ഡ് മെന്‍ഡിയാണ് പുതുതായി ടീമിലെത്തിയത്.
പുതിയ സീസണിന് മുന്നോടിയായി റിയല്‍ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ടീമിലെത്തിക്കുന്ന അഞ്ചാമത്തെ താരമാണ് മെന്‍ഡി. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയില്‍നിന്ന് ഏഡന്‍ ഹസാഡ് (785 കോടി), ജര്‍മനിയിലെ എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ലൂക യോവിച് (510 കോടി), ബ്രസീല്‍ ടീം സാേന്റാസില്നിന്ന് റോഡ്രിഗോ ഗോയസ് (423 കോടി), പോര്‍ചുഗീസ് ക്ലബ് പോര്‍ട്ടോയില്‍നിന്ന് എഡര്‍ മിലിറ്റാവോ (392 കോടി) എന്നിവരാണ് മറ്റുള്ളവര്‍.
ഇടതു വിങ്ബാക്ക് സ്ഥാനത്ത് മാഴ്സലോക്ക് പിന്തുടര്ച്ചക്കാരനാകാന് കൊണ്ടുവരുന്ന മെന്‍ഡിക്കായി 4.8 കോടി യൂറോയാണ് (ഏകദേശം 376 കോടി രൂപ) റയല്‍ ചെലവിട്ടത്. ആറു വര്‍ഷത്തേക്കാണ് 24കാരനുമായുള്ള കരാര്‍. ലിയോണിനായി കഴിഞ്ഞ രണ്ടു സീസണുകളിലായി 57 മത്സരം കളിച്ചിട്ടുള്ള മെന്‍ഡി രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്തിടെ ഫ്രാന്‍സിനായും അരങ്ങേറിയ താരം മൂന്നു മത്സരങ്ങള്‍ കളിച്ചു.
വന്‍ തുക മുടക്കി അഞ്ച് താരങ്ങളെ ടീമിലെത്തിച്ചെങ്കിലും പ്രമുഖ താരങ്ങളെ ആരെയും റിയല്‍ ഇതുവരെ കൈവിട്ടിട്ടില്ല. സൂപ്പര്‍ താരം ഗാരത് ബെയ്ല്, ലോക ഫുട്ബോളര് ലൂക മോഡ്രിച് തുടങ്ങിയവരും മറ്റു ചില താരങ്ങളും ക്ലബിന് പുറത്തേക്കുള്ള വഴിയിലാണെന്നാണ് റിപ്പോര്‍ട്ട്.
ഏഡന്‍ ഹസാഡ്785 കോടി
ലൂക യോവിച് 510 കോടി
റോഡ്രിഗോ ഗോയസ് 423 കോടി
എഡര്‍ മിലിറ്റാവോ 392 കോടി
ഫെര്‍ലാന്‍ഡ് മെന്‍ഡി 376 കോടി
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…