Thursday, May 2, 2024
spot_img

പണമെറിഞ്ഞ് താ​ര​ങ്ങ​ളെ വാ​ങ്ങി​ക്കൂ​ട്ടി റിയ​ല്‍ മ​ഡ്രി​ഡ്​; അഞ്ച്​ താരങ്ങള്‍ക്ക്​ 2486 കോടി രൂപ

മ​ഡ്രി​ഡ്​: പു​തു​സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി റി​യ​ല്‍ മ​ഡ്രി​ഡ്​ താ​ര​ങ്ങ​ളെ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്​ തു​ട​രു​ന്നു. പ​രി​ശീ​ല​ക​സ്ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി​യ സി​ന​ദി​ന്‍ സി​ദാന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ടീം ​അ​ഴി​ച്ചു​പ​ണി​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൈ​മാ​റ്റ​ജാ​ല​ക​ത്തി​ല്‍ വ​ന്‍ തു​ക​യാ​ണ്​ റി​യ​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​ഞ്ച്​ താ​ര​ങ്ങ​ള്‍​ക്കാ​യി 32 കോ​ടി യൂ​റോ ഇ​തു​വ​രെ (ഏ​ക​ദേ​ശം 2500 കോ​ടി രൂ​പ) റ​യ​ല്‍ ചെ​ല​വ​ഴി​ച്ച​ത്. ഒ​ളിമ്പി​ക്​ ലി​യോ​ണി​ല്‍​നി​ന്ന്​ ​ഫ്ര​ഞ്ച്​ ഡി​ഫ​ന്‍​ഡ​ര്‍ ഫെ​ര്‍​ലാ​ന്‍​ഡ്​ മെ​ന്‍​ഡി​യാ​ണ്​ പു​തു​താ​യി ടീ​മി​ലെ​ത്തി​യ​ത്.

പു​തി​യ സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി റി​യ​ല്‍ പ്ര​സി​ഡ​ന്‍​റ്​ ഫ്ലോ​റ​ന്‍​റീനോ പെ​ര​സ്​ ടീ​മി​ലെ​ത്തി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മാ​ണ്​ മെ​ന്‍​ഡി. ഇം​ഗ്ലീ​ഷ്​ ക്ല​ബ്​ ചെ​ല്‍​സി​യി​ല്‍​നി​ന്ന്​ ഏ​ഡ​ന്‍ ഹ​സാ​ഡ്​ (785 കോ​ടി), ജ​ര്‍​മ​നി​യി​ലെ എ​യ്​​ന്‍​ട്രാ​ക്​​ട്​ ഫ്രാ​ങ്ക്​​ഫ​ര്‍​ട്ടി​ല്‍​നി​ന്ന്​ ലൂ​ക യോ​വി​ച്​ (510 കോ​ടി), ബ്ര​സീ​ല്‍ ടീം ​സാേ​ന്‍​റാ​സി​ല്‍​നി​ന്ന്​ റോ​ഡ്രി​ഗോ ഗോ​യ​സ്​ (423 കോ​ടി), പോ​ര്‍​ചു​ഗീ​സ്​ ക്ല​ബ്​ പോ​​ര്‍ട്ടോ​യി​ല്‍​നി​ന്ന്​ എ​ഡ​ര്‍ മി​ലി​റ്റാ​വോ (392 കോ​ടി) എ​ന്നി​വ​രാ​ണ്​ മ​റ്റു​ള്ള​വ​ര്‍.

ഇ​ട​തു വി​ങ്​​ബാ​ക്ക്​ സ്ഥാ​ന​ത്ത്​ മാ​ഴ്​​സ​ലോ​ക്ക്​ പി​ന്തു​ട​ര്‍​ച്ച​ക്കാ​ര​നാ​കാ​ന്‍ കൊ​ണ്ടു​വ​രു​ന്ന മെ​ന്‍​ഡി​ക്കാ​യി 4.8 കോ​ടി യൂ​റോ​യാ​ണ്​ (ഏ​ക​ദേ​ശം 376 കോ​ടി രൂ​പ) റ​യ​ല്‍ ചെ​ല​വി​ട്ട​ത്. ആ​റു​ വ​ര്‍​ഷ​ത്തേ​ക്കാ​ണ്​ 24കാ​ര​നു​മാ​യു​ള്ള ക​രാ​ര്‍. ലി​യോ​ണി​നാ​യി ക​ഴി​ഞ്ഞ ര​ണ്ടു​ സീ​സ​ണു​ക​ളി​ലാ​യി 57 മ​ത്സ​രം ക​ളി​ച്ചി​ട്ടു​ള്ള മെ​ന്‍​ഡി ര​ണ്ടു​ ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഫ്രാ​ന്‍​സി​നാ​യും അ​ര​ങ്ങേ​റി​യ താ​രം മൂ​ന്ന​ു​ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു.

വ​ന്‍ തു​ക മു​ട​ക്കി അ​ഞ്ച്​ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ചെ​ങ്കി​ലും പ്ര​മു​ഖ താ​ര​ങ്ങ​ളെ ആ​രെ​യും റിയ​ല്‍ ഇ​തു​വ​രെ കൈ​വി​ട്ടി​ട്ടി​ല്ല. സൂ​പ്പ​ര്‍ താ​രം ഗാ​ര​ത്​ ബെ​യ്​​ല്‍, ലോ​ക ഫു​ട്​​ബോള​ര്‍ ലൂ​ക മോ​ഡ്രി​ച്​ തു​ട​ങ്ങി​യ​വ​രും മ​റ്റു ചി​ല താ​ര​ങ്ങ​ളും ക്ല​ബി​ന്​ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്.

ഏഡന്‍ ഹസാഡ്785 കോടി
ലൂക യോവിച്​ 510 കോടി
റോഡ്രിഗോ ഗോയസ്​ 423 കോടി
എഡര്‍ മിലിറ്റാവോ 392 കോടി
ഫെര്‍ലാന്‍ഡ്​ മെന്‍ഡി 376 കോടി

Related Articles

Latest Articles