ലഖ്‌നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കിടെ ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉത്തർ പ്രദേശ് സർക്കാർ. ഇന്നലെ നടന്ന അപകടത്തിൽ 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടത്തെ തുടർന്ന് ക്രമീകരണങ്ങളിൽ നിർണ്ണായക മാറ്റങ്ങളാണ് അധികൃതർ വരുത്തിയിരിക്കുന്നത്. മഹാ കുംഭമേള നടക്കുന്ന മൈതാനത്തേക്ക് വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വി ഐ പി പാസുകളെല്ലാം റദ്ദാക്കുകയും ഇതിൽ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തീർത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി വൺ വേ സംവിധാനം ഏർപ്പെടുത്തി. തിരക്ക് കുറയ്ക്കാനായി മറ്റ് ജില്ലകളിൽ നിന്നുവരുന്ന വാഹനങ്ങളെ ജില്ലാ അതിർത്തിയിൽ തടയും. ഫെബ്രുവരി 4 വരെ പ്രയാഗ്‌രാജിലേയ്ക്ക് നാലുചക്രവാഹനങ്ങൾ പ്രവേശിക്കുന്നത് തടയും.
ജനക്കൂട്ടത്തെ കാര്യക്ഷമമായി നിയന്ത്രിക്കാൻ രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരെ കുംഭമേള നഗറിലേയ്ക്ക് സർക്കാർ നിയോഗിച്ചിട്ടുണ്ട്. ആശിഷ് ഗോയൽ ഐ എ എസിനെയും ഭാനു ഗോസ്വാമി ഐ എ എസിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. 2019 ൽ കുംഭമേളയിൽ സജ്ജീകരണങ്ങൾ ഒരുക്കിയതിന്റെ പരിചയം ഇവർക്കുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും കുംഭമേള നിയന്ത്രിക്കുന്ന അഞ്ചംഗ സെക്രട്ടറി തല ഉദോഗസ്ഥ സംഘത്തോടൊപ്പം ഉടൻ ചേരും. ഇന്നലെ സുരക്ഷാ ക്രമീകരണങ്ങൾവിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തിര അവലോകന യോഗം വിളിച്ചിരുന്നു. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി തന്നെ നാലുതവണ വിളിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയതായി ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഗം റോഡിലെ ബാരിക്കേഡുകൾ തകരുകയും തിക്കിലും തിരക്കിലും ഭക്തർ കുടുങ്ങുകയും ചെയ്‌തത്. നിരവധി പേർക്ക് പരിക്കേറ്റു എന്ന വാർത്തയാണ് ആദ്യം സ്ഥിരീകരിക്കപ്പെട്ടത്. പിന്നീടാണ് 30 പേർ മരിച്ചതായും 60 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചത്. മൗനി അമാവാസിയോടനുബന്ധിച്ച് കോടിക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിൽ എത്തിയിരുന്നത്. അപകടത്തിന് പിന്നിൽ അട്ടിമറിസാധ്യതയുണ്ടോ എന്ന് സർക്കാർ പരിശോധിക്കും. അപകടത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് ഹർഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അപകടം അന്വേഷിക്കുക.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…