Sunday, December 14, 2025

വേദപണ്ഡിതൻ ആചാര്യ ശ്രീ രാജേഷിന് അൻപത്തിനാലാം പിറന്നാൾ; ആഘോഷങ്ങൾ നാളെ കോഴിക്കോട് വേദമഹാമന്ദിരത്തിൽ; ജന്മദിന യജ്ഞത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും

കാശ്യപ വേദ റിസേർച് ഫൗണ്ടേഷൻ കുലപതിയും പ്രശസ്‌ത വേദപണ്ഡിതനുമായ ആചാര്യ ശ്രീ രാജേഷിന്റെ അൻപത്തിനാലാം ജന്മദിനാഘോഷം ഞായറാഴ്ച നടക്കും. ഒറ്റത്തെങ്ങ് വേദമഹാ മന്ദിരത്തിൽ നടക്കുന്ന ജന്മദിനാഘോഷങ്ങൾക്ക് ആചാര്യസുധ 54 എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്‌. രാവിലെ 9 മണിമുതൽ ജന്മദിന യജ്ഞത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. പ്രത്യേക ചടങ്ങുകളിൽ വിശിഷ്ട വ്യക്തികളും ശിഷ്യഗണങ്ങളും പങ്കെടുക്കും.

വേദങ്ങളിലെ മഹത്തായ തത്വങ്ങളെ ഈ ആധുനിക കാലഘട്ടത്തിൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മഹത് വ്യക്തിത്വമാണ് ആചാര്യശ്രീ. നിരവധി പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി അദ്ദേഹവും സംഘവും നടത്തുന്നുണ്ട്. ഗുരുകുലങ്ങളിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം തിരിച്ചിപ്പിടിക്കാൻ ആചാര്യശ്രീ രാജേഷ് സ്ഥാപിച്ച വൈദിക ശാസ്ത്ര ഗവേഷണ കേന്ദ്രമാണ് കോഴിക്കോട് ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരം.

രണ്ടു പതിറ്റാണ്ട് മുമ്പാണ് അദ്ദേഹം ബാലുശ്ശേരിയിൽ കാശ്യപ വേദ പാഠശാല ആരംഭിച്ചത്. ഇന്ന് കോഴിക്കോട് വേദമഹാമന്ദിരം, ഗോശാല, അഗ്നിക്ഷേത്രം, വേദക്ഷേത്രം, നഗരമധ്യത്തിലെ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ കാശ്യപ വേദ റിസേർച് ഫൗണ്ടേഷന് കീഴിലുണ്ട്. അപൂർവ്വമായ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരവും ഡിജിറ്റൽ ലൈബ്രറിയും ഇന്ന് വേദമഹാമന്ദിരത്തിലുണ്ട്.

Related Articles

Latest Articles