കാസര്‍കോട്: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളാരും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ലോകം മുഴുവന്‍ മഞ്ഞനിറത്തിലുള്ള സ്വര്‍ണ്ണത്തിന് കേരളത്തിലെത്തുമ്പോള്‍ നിറം ചുവപ്പാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും നദ്ദ പരിഹസിച്ചു. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് വെര്‍ച്ച്യല്‍ റാലിയിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തായത്തില് കള്ളനെ ഒളിപ്പിച്ച് അയല്‍ വീടുകളില്‍ കള്ളനെ തിരയാന്‍ ആവശ്യപ്പെടുന്നതിന് സമാനമാണ് സ്വർണ്ണക്കടത്തുകേസിൽ പിണറായി വിജയന് സര്‍ക്കാരിന്റെ സമീപനം. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ ഒരുഭാഗത്ത് സംരക്ഷിക്കുമ്പോള്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിലൂടെ സ്വയം അപഹാസ്യനായിരിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആകെ പാളിയിരിക്കുകയാണെന്നും ജെ.പി. നദ്ദ ആരോപിച്ചു.
ലോകമെമ്പാടും കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രവാസികള്‍ക്കായി 1.5 ലക്ഷം കിടക്കകള്‍ തയ്യാറെണെന്ന് കൊട്ടിഘോഷിച്ച പിണറായി സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന് വഴി കേരളത്തിലേക്ക് പ്രവാസികളെത്തിത്തുടങ്ങിയപ്പോള്‍ കൈമലര്‍ത്തി. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം പോലും സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നു. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…