മാന്നാര്‍: ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന്‍ കോളനി അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാളുകളായി അപ്പുക്കുട്ടന്‍ പെണ്‍കുട്ടിയ്ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. കഴിഞ്ഞ മെയില്‍ തന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം വീട്ടുകാരറിഞ്ഞതിന് ശേഷം പോലീസ് കേസ് ആവുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. .
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

