patna
പട്ന: വ്യാജമദ്യം കഴിച്ച ആറുപേർ ബിഹാറിൽ മരണപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒരുപാടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യം കഴിച്ച പലരുടേയും കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബിഹാറിലെ സരൻ ജില്ലയിലാണ് സംഭവം നടന്നത്.
ബിഹാറിലെ സരൻ ജില്ലയിലെ പാനൻപൂരിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് രണ്ടിന് ഇവിടെ രണ്ട് പേർ മരണപ്പെട്ടു. രണ്ട് ദിവസത്തിനിപ്പുറം നാല് പേർ കൂടി മേക്കെർ ഗ്രാമത്തിൽ മരിച്ചു. ഓംനാത് മഹ്‌തോ, ചന്ദ്രേശ്വർ മഹ്‌തോ, ചന്ദൻ മഹ്‌തോ, കമൽ മഹ്‌തോ എന്നിവർ മരിച്ചവരിൽ ചിലരാണ്.
സംഭവത്തിന് പിന്നാലെ സരൻ ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും ആശുപത്രിയിലെത്തി സന്ദർശനം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ കെമിക്കൽ അനാലിസിസ് നടത്തുമെന്നും അധികൃതർ പറഞ്ഞു.
ഇരുപതിലധികം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരെല്ലാം ചാപ്രയിലുള്ള സദർ ആശുപത്രിയിലും പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…