ഇന്ത്യൻ വ്യോമസേനയുടെ ശേഷിക്കുന്ന മിഗ്-21 യുദ്ധവിമാനങ്ങളെയും പിൻവലിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബറിൽ മിഗ്-21 ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. ഒരുകാലത്ത് 900 മിഗ്-21 യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്ന വ്യോമസേനയുടെ ആയുധപ്പുരയിൽ നിലവിൽ 36 മിഗ്-21 വിമാനങ്ങളാണ് ഉള്ളത്.
ദ്ദേശീയമായി വികസിപ്പിച്ച തേജസ് എംകെ1എ വിമാനങ്ങളാകും മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരക്കാരനാകുക. 1963-ലാണ് പരീക്ഷണാടിസ്ഥാനത്തിൽ മിഗ്-21 ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ സർവീസ് ആരംഭിച്ചിരുന്നത്. സുഖോയ് Su-30MKI-യുദ്ധവിമാനം എത്തുന്നതുവരെയും മിഗ്-21 വ്യോമസേനയുടെ സുപ്രധാന ഭാഗമായിരുന്നു. 2023 ഒക്ടോബറിൽ ആയിരുന്നു നമ്പർ 4 സ്ക്വാഡ്രണിൽ നിന്നുള്ള മിഗ്-21 വിമാനങ്ങൾ രാജസ്ഥാനിലെ ബാർമറിന് മുകളിലൂടെ അവസാനമായി പറന്നത്. കാർഗിൽ യുദ്ധസമയത്ത് ഓപ്പറേഷൻ സഫേദ് സാഗറിൽ പങ്കെടുത്തിരുന്ന ശ്രീനഗർ ആസ്ഥാനമായുള്ള നമ്പർ 51 സ്ക്വാഡ്രണുകൾ ഉൾപ്പെടെ വ്യോമസേന നേരത്തെ സർവീസിൽ നിന്നും പിൻവലിച്ചിരുന്നു.

