ഹരിയാന: ഒരു കുടുംബത്തിലെ ആറ് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 2 കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർക്ക് വിഷം നൽകിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. വീട്ടിൽ നിന്നും ഗൃഹനാഥന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അംബാലയിലെ ബലാന ഗ്രാമത്തിൽ പുലർച്ചെയാണ് പ്രദേശത്തെ ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. .
65 കാരനായ സംഗത് സിംഗ്, ഭാര്യ മഹീന്ദ്ര കൗർ (62), ഇവരുടെ മകൻ സുഖ്വീന്ദർ സിംഗ് (32), സുഖ്വീന്ദറിന്റെ ഭാര്യ പ്രമീള (28), രണ്ട് പേരക്കുട്ടികൾ എന്നിവരാണ് മരിച്ചത്. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശാധന നടത്തി.
യമുനാനഗറിലെ ഇരുചക്രവാഹന കമ്പനിയിലാണ് സുഖ്വീന്ദർ സിങ് ജോലി ചെയ്തിരുന്നത്. വീട്ടുകാർ വീടിന് പുറത്തിറങ്ങാതായതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിയുന്നത്. പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ അറിയിച്ചു. മൃതദേഹങ്ങൾ അംബാല നഗരത്തിലെ ട്രോമ സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…