India

കുവൈറ്റിലേക്ക് സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്തൽ; ശ്രമം തടഞ്ഞ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള് ; പ്രതിരോധത്തിനിടെ കള്ളക്കടത്തുകാരുടെ വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമം ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ തടഞ്ഞു. വിദേശത്തു നിന്ന് 80 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമാണ് ഒരു ബോട്ടില്‍ കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്ത് പ്രതിരോധിക്കുന്നതിനിടെ കള്ളക്കടത്തുകാര്‍ വെടിവയ്ക്കുകയായിരുന്നു.

കുവൈറ്റിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ബോട്ടില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി സംബന്ധിച്ച് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോളിന് സൂചന ലഭിച്ചതോടെ കുവൈത്ത് കോസ്റ്റ് ഗാര്‍ഡ് ഈ ബോട്ട് തടയുകയായിരുന്നു. എന്നാല്‍ ബോട്ട് പരിശോധിക്കാന്‍ അനുവദിക്കാതെ കള്ളക്കടത്തുകാര്‍ കോസ്റ്റ്‍ഗാര്‍ഡ് സംഘത്തിന് നേരെ വെടിവെച്ചു. ഇതോടെ കോസ്റ്റ് ഗാര്‍ഡും തിരികെ വെടിയുതിർക്കുകയായിരുന്നു.

വെടിവെപ്പില്‍ രണ്ട് കള്ളക്കടത്തുകാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 80 കിലോഗ്രാം മയക്കുമരുന്നാണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ബോട്ടിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പരിശോധനയുടെയും ബോട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

14 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

15 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago