India

ഐ.എൻ.എസ് വിക്രാന്തിന് പുനർജ്ജന്മം ; സെപ്തംബർ 2 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വിക്രാന്ത് കമ്മീഷൻ ചെയ്യപ്പെടും;

ന്യൂഡൽഹി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിക്രാന്ത് സെപ്തംബർ 2 ന് കമ്മീഷൻ ചെയ്യും .പ്രധാന മന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ വിക്രാന്തിന് പുനർജ്ജന്മം. സേനയുടെ പ്രതിരോധ സംവിധാനത്തിന് കൂടുതൽ കരുത്തു കൂട്ടുന്നതാണ് വിക്രാന്തിന്റെ തിരിച്ചു വരവ്. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗങ്ങൾക്കുള്ള ആദരാഞ്ജലിയാണ് വിക്രാന്തിനെ പുനരുജ്ജീവിപ്പിക്കുകയും സേനയുടെ ഭാഗമാക്കുകയും ചെയ്യുന്നതെന്ന് നാവികസേന വ്യക്ക്തമാക്കി . രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്.

45,000 ടൺ ഭാരമുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യൻ നാവികസേനയുടെ ഇൻ-ഹൗസ് ഓർഗനൈസേഷനായ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് വിക്രാന്ത് രൂപകൽപ്പ ന ചെയ്തത്. 262 മീറ്റർ നീളവും 62 മീറ്റർ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമാണ് ഇതിനുള്ളത്. തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്), ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ എന്നിവയ്‌ക്ക് പുറമെ മിഗ്-29കെ യുദ്ധവിമാനങ്ങൾ, കമോവ്-31, എംഎച്ച്-60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ തുടങ്ങീ മുപ്പതോളം വിമാനങ്ങളെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. വിമാനത്തിന്റെ സുരക്ഷയും കപ്പലിന്റെ പൂർണമായ നിയന്ത്രണവും നാവികസേനയ്‌ക്കാണ്.

28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ വിക്രാന്തിനാകും. 2300ലധികം കംപാർട്‌മെന്റുകൾ ഉള്ള വിക്രാന്തിന് 1700ലധികം ആളുകളെ വഹിക്കാൻ കഴിയും. വനിതാ ഉദ്യോഗസ്ഥർക്കായി പ്രത്യേക ക്യാബിനുകളും ഇതിലുണ്ട്. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള മെഡിക്കൽ കോംപ്ലക്സാണ് കപ്പലിലുള്ളത്. ഐസൊലേഷൻ വാർഡും ടെലിമെഡിസിൻ സൗകര്യങ്ങളും ഇതിൽ ലഭ്യമാകും. മുങ്ങിക്കപ്പലുകളെ തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് അതിവേഗം ഗതിമാറ്റാനും വിക്രാന്തിന് സാധിക്കും . കപ്പലിലെ സെൻസറുകൾ, റഡാറുകൾ, ദിശാ നിർണയ ഉപകരണങ്ങൾ എന്നിവയിലൊക്കെ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. കരുത്തുറ്റ തിരിച്ചു വരവാണ് വിക്രാന്ത് നടത്തുന്നത് .

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

7 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

7 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

8 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

8 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

8 hours ago