ഡെൻമാർക്കിലെ ഫറോ ദ്വീപിൽ 60 ഓളം തിമിംഗലങ്ങളെ തലയറുത്ത് കൂട്ടക്കൊല ചെയ്തപ്പോൾ
ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന ആചാരത്തിന്റെ ഭാഗമായി ഇത്തവണ അറുപത് തിമിംഗലങ്ങളെ കൊന്നൊടുക്കിയതായി റിപ്പോർട്ട്. മെയ് 8 മുതൽ 15 വരെ അങ്ങേറുന്ന ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൊടും ക്രൂരത. പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിച്ച് കൂട്ടമായി അവയുടെ തലയറുത്താണ് തിമിംഗല വേട്ട നടത്തുന്നത്.
നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം ഇത്തവണയും അധികൃതരുടെ അനുമതിയോടെയാണ് നടത്തപ്പെട്ടത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സംഭവത്തിൽ കനത്ത പ്രതിഷേധമാണുയരുന്നത്. പൈലറ്റ് വെയിൽസ് എന്ന ഇനത്തിൽപ്പെട്ട തിമിംഗലങ്ങളെയാണ് വേട്ടയാടുന്നത്. മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ഈ ആചാരത്തിനെതിരെ നിരവധിതവണ എതിർപ്പുമായി മുന്നോട്ടു വന്നെങ്കിലും ഫലം കണ്ടിട്ടില്ല.
പൈലറ്റ് തിമിംഗലങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടെന്നും വംശനാശഭീഷണിനേരിടാത്ത ഇവയെ വേട്ടയാടുന്നതിൽ തെറ്റില്ലെന്നും തീരദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് ആവശ്യത്തിനു ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആചാരം നടത്തുന്നതെന്നുമാണ് അധികൃതരുടെ വാദം.
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…