Thursday, May 16, 2024
spot_img

ഡെൻമാർക്കിലെ ഫറോ ദ്വീപിൽ ആചാരത്തിന്റെ പേരിൽ കൊടും ക്രൂരത, കരയിലേക്കെത്തിച്ച 60 തിമിംഗലങ്ങളെ തലയറുത്ത് കൊന്നു

ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന ആചാരത്തിന്റെ ഭാഗമായി ഇത്തവണ അറുപത് തിമിംഗലങ്ങളെ കൊന്നൊടുക്കിയതായി റിപ്പോർട്ട്. മെയ് 8 മുതൽ 15 വരെ അങ്ങേറുന്ന ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൊടും ക്രൂരത. പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിച്ച് കൂട്ടമായി അവയുടെ തലയറുത്താണ് തിമിംഗല വേട്ട നടത്തുന്നത്.

നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം ഇത്തവണയും അധികൃതരുടെ അനുമതിയോടെയാണ് നടത്തപ്പെട്ടത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സംഭവത്തിൽ കനത്ത പ്രതിഷേധമാണുയരുന്നത്. പൈലറ്റ് വെയിൽസ് എന്ന ഇനത്തിൽപ്പെട്ട തിമിംഗലങ്ങളെയാണ് വേട്ടയാടുന്നത്. മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ഈ ആചാരത്തിനെതിരെ നിരവധിതവണ എതിർപ്പുമായി മുന്നോട്ടു വന്നെങ്കിലും ഫലം കണ്ടിട്ടില്ല.

പൈലറ്റ് തിമിംഗലങ്ങൾ എണ്ണത്തിൽ കൂടുതലുണ്ടെന്നും വംശനാശഭീഷണിനേരിടാത്ത ഇവയെ വേട്ടയാടുന്നതിൽ തെറ്റില്ലെന്നും തീരദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് ആവശ്യത്തിനു ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആചാരം നടത്തുന്നതെന്നുമാണ് അധികൃതരുടെ വാദം.

Related Articles

Latest Articles