Tuesday, December 16, 2025

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60 അടി നീളവും 40 വീതിയുമുള്ള ബിഎസ്എഫ് പതാക ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന ത്രിവർണ്ണ പതാകയ്‌ക്കൊപ്പം നിൽക്കുന്നു. കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് ഇത് ദൃശ്യമാകും.

അട്ടാരി ഐസിപിയിൽ, അഗർവാൾ സൈനികരുമായി ആശയവിനിമിയം നടത്തുകയും അതിർത്തികളിലെ കടുത്ത വെല്ലുവിളികളും ബുദ്ധിമുട്ടുകളും അവഗണിച്ച് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്ന അവരുടെ അർപ്പണബോധത്തെ അഭിനന്ദിക്കുകയും ചെയ്തു. മരണം വരെയും കടമ നിർവഹിക്കും എന്നതാണ് ബിഎസ്എഫ് ന്റെ ആപ്തവാക്യം. അതിനുമുമ്പ്, ഡിജി ഫിറോസ്പൂരിലെ ബിഎസ്എഫിൻ്റെ K9 നായ പരിശീലന കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. നൂതന നായ പരിശീലന രീതികളുടെ നിർണായക പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയും ഡ്യൂട്ടി ലൈനിൽ നായ്ക്കൾ വഹിക്കുന്ന വിലപ്പെട്ട പങ്ക് അടിവരയിട്ട് സംസാരിക്കുകയും ചെയ്തു.

Related Articles

Latest Articles