ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 60 പേരുടെ പട്ടിക പുറത്തുവിട്ട് ബി.ജെ.പി. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും മത്സരത്തിനുണ്ട്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥിപട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.
രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേര് പാര്‍ട്ടി നേരത്തെ പുറത്തുവിട്ടിരുന്നു. നിലവിലെ എം.പിമാരായ കിരണ്‍ റിജിജുവും തപീര്‍ ഗവോയും ഇത്തവണയും അരുണാചല്‍ വെസ്റ്റില്‍ നിന്നും അരുണാചല്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കും.
മുഖ്യമന്ത്രി പെമ ഖണ്ഡു മുക്തോ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുക്തോയിലെ നിലവിലെ എം.എല്‍.എകൂടിയാണ് പെമ ഖണ്ഡു. അരുണാചല്‍ ബി.ജെ.പി അധ്യക്ഷന്‍ ബിയൂറാം വാഗേ പാക്കെ കെസാങ് മണ്ഡലത്തില്‍നിന്ന് ജനവധി തേടും.
2019-ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ബി.ജെ.പി നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എന്‍.പി.പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് സ്ഥാനാര്‍ഥി പട്ടികപുറത്തുവിട്ടത്.
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…