Sunday, December 21, 2025

ഭക്ഷ്യവിഷബാധയേറ്റ് 60 വിദ്യാർത്ഥികൾ ആശുപത്രിയിൽ, പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു,കാൻറ്റീൻ നടത്തിപ്പുകാർക്കെതിരെ വധശ്രമത്തിന് കേസ്

ഛണ്ഡി​ഗഡ്:പഞ്ചാബിലെ സംഗ്രൂരിലെ സർക്കാർ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്കൂൾ കാൻ്റീനിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായത്. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കാൻ്റീനിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ക്ഷീണവും, ഛർദ്ദിയും ഉണ്ടാകുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാൻ്റീൻ നടത്തിപ്പുകാർക്കെതിരെയും ജീവനക്കാർക്കതിരെയും വധശ്രമം ചുമത്തി പോലീസ് കേസെടുത്തു. മുമ്പും സമാന സംഭവമുണ്ടായിട്ടും നടപ‌ടി എടുക്കാതിരുന്ന സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. കാന്റീനിലെ മോശം ഭക്ഷണത്തെ കുറിച്ച് നിരവധി തവണ വിദ്യാർത്ഥികൾ സ്കൂൾ‌ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ, പ്രിൻസിപ്പൽ യാതൊരു ന‌ടപടിയും സ്വീകരിച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്.

    കാന്റീനിലെ ഭക്ഷ്യ സാബിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ദീപാവലി ദിവസത്തിൽ ഭക്ഷണത്തിൽ പുഴു കിടന്നതായി വിദ്യാർത്ഥികൾ പ്രിൻസിപ്പലിനോട് പരാതി നൽകിയിരുന്നു. ഇതിനെതിരെയും പ്രിൻസിപ്പൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

Related Articles

Latest Articles