കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഏഴ് യാത്രക്കാരില്‍ നിന്നും 2.2 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
തിരൂരങ്ങാടി കാരിപ്പറമ്പ് വെള്ളാനിപ്പുല്ലന്‍ അബ്ദുള്‍ ലത്തീഫ് , താമരശ്ശേരി കോരങ്ങാട് കൂരപ്പപ്പൊയില്‍ മുഹമ്മദ് സാദിഖ് , കൊടുവള്ളി വാവാട് മേല്‍ത്തൊടിയില്‍ ജമാല്‍ അബ്ദുള്‍റഹിം , നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ ബഷീര്‍ , പുതുപ്പാടി കൈതപ്പൊയില്‍ പാളയല്‍ത്തൊടി മുഹമ്മദ് ഫസല്‍ , കണ്ണൂര്‍ ചൊക്ലി മറ്റത്ത് പുതിയപുരയില്‍ അബ്ദുള്‍സാലിത്ത് മനോളി , കോഴിക്കോട് ഇരിങ്ങല്‍ നെല്ലിക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ മലയില്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഹെയര്‍ക്രീമില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്തിയത് അബ്ദുള്‍ ലത്തീഫാണ്. മുഹമ്മദ് സാദിഹ് , ജമാല്‍ അബ്ദുള്‍ റഹിം , അബ്ദുള്‍ സാലിത്ത് മനോളി , ഷംസുദ്ദീന്‍ എന്നിവര്‍ സ്വര്‍ണ്ണം പല മിശ്രിതമാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ബഷീര്‍ 272 ഗ്രാം സ്വര്‍ണ്ണം സോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുഹമ്മദ് ഫസലിന്‍റെ ശരീരത്തിനുള്ളില്‍ നിന്നും 349 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത് .
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…