കൊച്ചി : ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചത് തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട. അഞ്ച് മണിക്കൂറാണ് സുരേഷ് കല്ലടയെ പൊലീസ് ചോദ്യം ചെയ്തത്. പൊലീസിന്റെ നോട്ടീസ് പ്രകാരം വൈകിട്ട് നാലുമണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഹാജരായ സുരേഷില്‍നിന്ന് അഞ്ചുമണിക്കൂര്‍ നേരം മൊഴിയെടുത്തു. സുരേഷിന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചു.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സുരേഷ് കല്ലട പൊലീസിനോട് പറഞ്ഞു. പ്രതികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്നും വിശദീകരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ഇയാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച ഹാജരാകില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സുരേഷ് കല്ലട നേരത്തേ പൊലീസിനെ അറിയിച്ചിരുന്നു.തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ തനിക്കുനേരെയുള്ള കുരുക്ക് മുറുകിയതായി മനസ്സിലായ സുരേഷ് പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു. നേരത്തേ വിവിധ നിയമലംഘനങ്ങള്‍ക്ക് കല്ലടയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…