ദില്ലി : രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോടിക്കണക്കിന് ആളുകൾ ഹർ ഘർ തിരംഗയുടെ ഭാഗാമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് ബോളിവുഡിലെ പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകൾ വീടുകളിലും മറ്റും പതാകയുയർത്തി. ദേശീയ പതാകയുമായി ഓടിക്കൊണ്ടാണ് ബോളിവുഡ് താരം അനിൽ കപൂർ ക്യാമ്പെയ്നിന്റെ ഭാഗമായത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മുംബൈയിലെ ഗ്രൗണ്ടിലൂടെയാണ് അദ്ദേഹം പതാകയുമായി ഓടിയത്. ”സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാർഷികം…തലയുയർത്തിപ്പിടിച്ച് മുന്നേറുക. ജയ് ഹിന്ദ്” എന്നും അനിൽ കപൂർ കുറിച്ചു. 65ാം വയസ്സിൽ അനിൽ കപൂറിന്റെ ഫിറ്റ്നസും ഊർജവും കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.
അതേസമയം നിരവധി ബോളിവുഡ് താരങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ദേശീയ പതാകയുടെ നിറങ്ങളിലുളള ഉടയാടകൾ അണിയിച്ച ദേവീദേവന്മാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…