Thursday, May 2, 2024
spot_img

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയപതാകയുമേന്തി ഓടി 65 കാരനായ അനിൽ കപൂർ; വീഡിയോ വൈറൽ; കൈയ്യടിച്ച് ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയും

ദില്ലി : രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോടിക്കണക്കിന് ആളുകൾ ഹർ ഘർ തിരംഗയുടെ ഭാഗാമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് ബോളിവുഡിലെ പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകൾ വീടുകളിലും മറ്റും പതാകയുയർത്തി. ദേശീയ പതാകയുമായി ഓടിക്കൊണ്ടാണ് ബോളിവുഡ് താരം അനിൽ കപൂർ ക്യാമ്പെയ്‌നിന്റെ ഭാഗമായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മുംബൈയിലെ ഗ്രൗണ്ടിലൂടെയാണ് അദ്ദേഹം പതാകയുമായി ഓടിയത്. ”സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാർഷികം…തലയുയർത്തിപ്പിടിച്ച് മുന്നേറുക. ജയ് ഹിന്ദ്” എന്നും അനിൽ കപൂർ കുറിച്ചു. 65ാം വയസ്സിൽ അനിൽ കപൂറിന്റെ ഫിറ്റ്നസും ഊർജവും കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.

അതേസമയം നിരവധി ബോളിവുഡ് താരങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ദേശീയ പതാകയുടെ നിറങ്ങളിലുളള ഉടയാടകൾ അണിയിച്ച ദേവീദേവന്മാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

Related Articles

Latest Articles