International

ആദ്യ ഞായറാഴ്ച എത്തിയത് 65000 പേർ! പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തിൽ ഭക്തരുടെ പ്രവാഹം

അബുദബി: കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച സന്ദർശിച്ചത് 65,000 പേർ. രാവിലെ 40000ത്തിലധികം ഭക്തരും വൈകുന്നേരത്തോടെ 25000 പേരുമാണ് എത്തിയത്. വൻ ജനപ്രവാഹമാണ്
ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. 2000 പേരുടെ സംഘങ്ങളായി ക്യൂവായി നിന്നാണ് ക്ഷേത്രത്തിലേക്ക് ആളുകൾ പ്രവേശിച്ചത്. മാര്‍ച്ച് ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച് തുടങ്ങിയത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദുമന്ദിർ.

സന്ദർശനത്തിനെത്തിയവർ ബാപ്സ് ക്ഷേത്രത്തിന്റെ മാനേജ്മെന്റിനേയും ക്ഷേത്ര ജീവനക്കാരെയും പ്രശംസിച്ചു. ഫെബ്രുവരി 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ ആണ് ക്ഷേത്രം നിർമ്മിച്ചത്. അബു മുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ​ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർ‌മ്മാണത്തിൽ പങ്കാളികളായത്.

anaswara baburaj

Recent Posts

ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണ് ? മറ്റൊരു മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കെൽപ്പുള്ള നേതാവാരാണ് ? രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകാൻ മോദിക്ക് മാത്രമേ കഴിയൂ ! ഇൻഡി സഖ്യത്തെ പരിഹസിച്ച് അമിത് ഷാ

തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ…

6 mins ago

കലങ്ങി മറിഞ്ഞ് ഹരിയാന രാഷ്ട്രീയം ! ഒരു എംഎൽഎ കൂടി സർക്കാറിനെതിരെ തിരിഞ്ഞു; ആരെ പിന്തുണയ്ക്കണമെന്ന തർക്കത്തിൽ ജെജെപിയിൽ പൊട്ടിത്തെറി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. 3 സ്വതന്ത്ര എംഎൽഎമാർ ​നയാബ് സിംഗ് സൈനി നയിക്കുന്ന ബിജെപി സർക്കാറിന്…

10 mins ago

റംസാനില്‍ നോമ്പുതുറക്കാനായി എത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും!മുഖ്യ പ്രതിയും മോഷണമുതൽ വിൽക്കാൻ സഹായിച്ചവരും പിടിയിൽ

ആലുവയിലെ വീട്ടിൽ നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.…

41 mins ago

പിണറായി സർക്കാരിലെ എല്ലാവർക്കും വെൽക്കം ടു സെൻട്രൽ ജയിൽ !

ശെടാ ! പിണറായിയും മലയാള സിനിമകളും തമ്മിൽ ഇങ്ങനൊരു ബന്ധമുണ്ടായിരുന്നോ ? വീഡിയോ കാണാം...

43 mins ago

ഇതിഹാസം പടിയിറങ്ങുന്നു ! ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്സണ്‍

ഇംഗ്ലീഷ് ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലൈ 10 ന് വെസ്റ്റിൻഡീസിനെതിരെ ലോർഡ്‌സിൽ വച്ച്…

50 mins ago

സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ദേശീയ വനിതാ കമ്മീഷൻ

സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ദേശീയ വനിതാ കമ്മീഷൻ

1 hour ago