Education

സംസ്ഥാനത്ത് 13 മുതൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധം: നിർണ്ണായക തീരുമാനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈയർസെക്കന്ഡറി പ്രവേശത്തിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുന്നു. പ്ലസ് വണ്ണിന് പുതുതായി 71 താത്കാലിക ബാച്ചുകള്‍ കൂടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌പെഷല്‍ സ്‌കൂളുകള്‍ ഈ മാസം എട്ടിന് തുറക്കും.

മാത്രമല്ല ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാൽ ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാലയങ്ങളിലെ പോലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും. ഇവർക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവർത്തിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്സീനെടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരുണ്ടെന്ന് മന്ത്രി അറിയിച്ചു. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത് മലപ്പുറത്താണ്. 201 പേർ. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 പേർ. അനധ്യാപകർ 23. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലായി 1066 പേരും വാക്സിനെടുക്കാനുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര്‍ വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സ്‌കൂളില്‍ വരരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

വാക്സിനേഷൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ കിട്ടിയതെന്നു ശിവൻകുട്ടി പറഞ്ഞു. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയ്യാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

admin

Recent Posts

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നില്ല !പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…

13 mins ago

മേയറുടേയും ഭര്‍ത്താവ് എംഎല്‍എയുടേയും കള്ളം പൊളിച്ച് സി സി ടി വി ദൃശ്യങ്ങള്‍…|EDIT OR REAL|

ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…

21 mins ago

ഖലിസ്ഥാന്‍ തീവ്രവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ വിക്രം യാദവെന്ന് ആരോപണം !

ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…

32 mins ago

വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിനുള്ള തെളിവ് ! ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഭാരതം

കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ…

1 hour ago

കോൺഗ്രസ് സംസ്ഥാന ഓഫീസിലടക്കം ദില്ലി പോലീസ് പരിശോധന നടത്തുന്നു

മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം

2 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു; പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…

3 hours ago