ramesh-pisharody-in-mammootys-cbi-movie
മമ്മുട്ടിയുടെ കരിയറിൽ ഏറെ ശക്തമായ കഥാപാത്രം സേതുരാമയ്യർ സിബിഐ വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന് തുടക്കമായത്. ഇപ്പോഴിതാ നമ്മൾ ഇതുവരെ കാണാത്ത ഒരാൾ സേതുരാമയ്യരുടെ ടീമിൽ ഇടംപിടിച്ചിരിക്കുകയാണ്. നടൻ രമേഷ് പിഷാരടിയാണ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നത്.
സിനിമയിൽ എത്തുന്ന സന്തോഷം താരം തന്നെയാണ് പങ്കുവെച്ചത്. സിബിഐ ഐഡി കാർഡ് കഴുത്തിലിട്ട് ഗൗരവ ഭാവത്തിൽ നിൽക്കുന്ന പിഷാരടിയാണ് ചിത്രത്തിൽ. കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനമായിരുന്നു ഇതെന്നാണ് താരം കുറിക്കുന്നത്.
രമേഷ് പിഷാരടിയുടെ കുറിപ്പ് വായിക്കാം
‘ഈ ഐഡി കാർഡിന് നന്ദി… കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനം ….വളർന്ന് സേതുരാമയ്യർ സിബിഐ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരു പക്ഷെ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു.നന്ദി’- പിഷാരടി കുറിച്ചു.
അതേസമയം ആദ്യ നാലു ഭാഗങ്ങളുടെ സംവിധായകനായ കെ. മധു തന്നെയാണ് ചിത്രം ഒരുക്കുന്നത്. എസ്.എൻ. സ്വാമിയാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്. അഖിൽ ജോര്‍ജാണ് കാമറ ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിൽ മുകേഷും എത്തുന്നുണ്ട്. സിബിഐ ഉദ്യോഗസ്ഥനായ ചാക്കോ ആയാണ് താരം എത്തുക. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരും ചിത്രത്തിലുണ്ട്.
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…