India

രാജ്യത്ത് പ്രതിദിനം 77 ബലാത്സംഗ കേസുകളും , 80 കൊലപാതകങ്ങളും… ഏഴായിരത്തോളം സ്ത്രീധന പീഡന മരണങ്ങൾ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ദില്ലി: 2020 ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം ശരാശരി 77 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ദേശീയ ക്രൈംസ് റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.
2020 ൽ പ്രതിദിനം ശരാശരി 80 കൊലപാതകങ്ങൾ നടന്നപ്പോൾ, ഇന്ത്യയിൽ മൊത്തം 29,193 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇതേവർഷം തന്നെ രാജ്യത്താകമാനം 28,046 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ മധ്യപ്രദേശാണ്. 2020 ല്‍ സ്ത്രീകള്‍ക്കെതിരെ 105 ആസിഡ് ആക്രമണങ്ങള്‍ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സ്ത്രീധനക്കേസുകളുമായി ബന്ധപ്പെട്ട് 6,966 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ക്രൈംസ് റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം സ്ത്രീകള്‍ക്കെതിരെ 3,71,503 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2018 ലേയും 2019 ലേയും കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മൊത്തം അതിക്രമങ്ങളില്‍ 2,655 കേസുകള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെയാണ്. 2019 ൽ പ്രതിദിനം ശരാശരി 79 കൊലപാതകങ്ങൾ എന്ന തോതിൽ മൊത്തം 28,915 കൊലപാതകങ്ങളുമാണ് നടന്നത് ഇതിൽ നിന്നും 2020ൽ ഒരു ശതമാനത്തിന്റെ നേരിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ രാജസ്ഥാനാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. 2020 ല്‍ 5,310 ബലാത്സംഗ കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉത്തര്‍ പ്രദേശ് , മധ്യപ്രദേശ് , മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്ത് സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍.

B4 Admin

Share
Published by
B4 Admin

Recent Posts

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

13 minutes ago

പ്രണയം നടിച്ച് തായ്ലന്‍ഡ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് കാണ്‍പൂര്‍ സ്വദേശി ഇര്‍ഫാന്‍, പണം തിരികെ ചോദിച്ചപ്പോള്‍ മതം മാറാന്‍ ഭീഷണിയും മര്‍ദ്ദനവും

കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…

45 minutes ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

56 minutes ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

3 hours ago

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

14 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

14 hours ago