വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹൂസ്റ്റണിൽ ആസ്ട്രോവേൾഡ് സംഗീത പരിപാടിയുടെ തുടക്കദിനത്തിലാണ് അപകടംമുണ്ടായത്.
റാപ്പര്‍ ട്രാവിസ് സ്‌കോട്ടായിരുന്നു വേദിയിലുണ്ടായിരുന്നത്. ആരാധകര്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം സംഭവിക്കുകയുമായിരുന്നു.
17 പേരെയാണ് അഗ്നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ 11 പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്താണ് ദുരന്തത്തിന് വഴിവെച്ചതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
പരിപാടിയുടെ സംഘാടകരായ ലൈവ് നേഷന്‍ ഇനിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. അതേസമയം, 75 മിനിറ്റ് നീണ്ട അവതരണത്തിനിടെ ആരാധകര്‍ ബുദ്ധിമുട്ടിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് പലതവണ സ്‌കോട്ട് പരിപാടി നിര്‍ത്തിയിരുന്നെന്ന് ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
50,000 പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. അപകടത്തെ തുടർന്ന് രണ്ടു ദിവസത്തെ പരിപാടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
8 dead in stampede at US music festival
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…