Monday, December 22, 2025

സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശിൽ 9 വയസുകാരന് ക്രൂരമർദ്ദനം, സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒന്‍പത് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ലാണ് സംഭവം. സിവില്‍ വേഷത്തിലെത്തിയ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെയാണ് കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്റെ ആറാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ അശോക് ഥാപ്പയാണ് കുട്ടിയെ മര്‍ദിച്ച പൊലീസുകാരനെന്ന് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ബൈക്കുകളിലാണ് അക്രമികളെത്തിയത്. കുട്ടിയെ വലിച്ചിഴച്ച് മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയവരെയും ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.

ഇവരെ പിടിച്ചുമാറ്റാന്‍ എത്തിയ സ്ത്രീയെയും ആക്രമിച്ച് പൊലീസുകാരന്‍ കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയതാണ് ദൃശ്യങ്ങളിലുള്ളത്. റാഞ്ചി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles