Monday, December 22, 2025

ലോകസ്പന്ദങ്ങൾ തിരിച്ചറിയാനാവാതെ കോമയിലേക്ക് ഷൂമാക്കർ വഴുതി വീണിട്ട് 9 വർഷങ്ങൾ !

ഗ്ലാൻഡ് :എഫ് 1 കാറോട്ട ഇതിഹാസം മൈക്കൽ ഷൂമാക്കർ സ്കീയിങ് അപകടത്തിൽപെട്ട് അബോധാവസ്ഥയിലേക്ക് വഴുതി വീണിട്ട് ഇന്നേക്ക് 9 വർഷങ്ങൾ തികഞ്ഞു. 2013 ഡിസംബർ 29നാണ് അവധി ആഘോഷിക്കാൻ പോയ അദ്ദേഹത്തിനു ഫ്രഞ്ച് ആൽപ്സ് പർവത നിരകളിൽ മകൻ മിക്ക് ഷൂമാക്കറിനൊപ്പം സ്കീയിങ് നടത്തുമ്പോൾ തെന്നിവീണു തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുന്നത് . ആശുപത്രിയിലെത്തിച്ച് ഉടനടി നടത്തിയ രണ്ടു ശസ്ത്രക്രിയകൾ വഴി അദ്ദേഹത്തിന്റെ ജീവൻ പിടിച്ചു നിർത്തിയെങ്കിലും ശരീരത്തിന്റെ ചലനാവസ്ഥയും ബോധവും നഷ്ടമായിരുന്നു. മാസങ്ങളുടെ ചികിത്സയ്ക്കൊടുവിൽ സ്വിറ്റ്സർലാൻഡിലെ സ്വന്തം വീട്ടിൽ പ്രത്യേക ചികിത്സാ മുറിയിലേക്കു മാറ്റിയ ഷൂമി ഇപ്പോഴും അവിടെ അബോധാവസ്ഥയിൽ തുടരുകയാണ്. ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിശ്വസനീയമായ റിപ്പോർട്ടറുകളൊന്നും പുറത്തുവന്നിട്ടില്ല.

ഒഴുക്കോടെയുള്ള ഡ്രൈവിങ് ഷൂമിയിലേക്ക് ആരാധകരെ ആകർഷിച്ചു. ട്രാക്കിലെ നിയന്ത്രണവും വളവുകളിലെ മാസ്മരികതയും അദ്ദേഹത്തെ എഫ് വണ്ണിലെ ചക്രവർത്തിയാക്കി. മഴയിൽ കാറോടിക്കുന്നതിലും ഷൂമിയെ വെല്ലാൻ ആമുമില്ലായിരുന്നു. 2006ൽ ആദ്യത്തെ വിരമിക്കൽ തീരുമാനമെടുത്ത ഷൂമാക്കർ 2009ൽ വീണ്ടും മെഴ്സിഡീസിലൂടെ തിരിച്ചെത്തിയെങ്കിലും മടങ്ങിവരവിൽ പഴയ പ്രകടനത്തിന്റെ നിഴൽ മാത്രമായി ഒതുങ്ങി.

Related Articles

Latest Articles