കേരളത്തിൽ ഇന്നും 2018 ന്റെ വലിയ ദുരന്തത്തിന് ശേഷവും തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാകില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മാത്രമല്ല ഒന്നും രണ്ടും തവണ പ്രളയവും മറ്റു ദുരന്തങ്ങളുമുണ്ടാകുമ്പോള്‍, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പരിഹാര മാര്‍ഗങ്ങള്‍ കാണുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുകയും വേണമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുകയാണ് സന്ദീപ്.

