പേരൂർക്കട: തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്ത് വനിതാ കമ്മീഷന്‍. വിഷയത്തില്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി (P Sathidevi) അടിയന്തര റിപ്പോര്‍ട്ട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ വിളിച്ചുവരുത്തുമെന്ന് അധ്യക്ഷ പി. സതീദേവി അറിയിച്ചു.
സംഭവത്തിൽ കഴിഞ്ഞദിവസം പൊലീസും കേസെടുത്തിരുന്നു. പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രന്‍, അമ്മ,സഹോദരി, സഹോദരീ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദുരഭിമാനത്തെ തുടർന്നാണ് കുഞ്ഞിനെ ബന്ധുക്കൾ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തിൽ ഗുരുതരമായ പിഴവ് ശിശുപക്ഷേമ സമിതിക്കുണ്ടായെന്നാണ് ലഭിക്കുന്ന വിവരം.

