Wednesday, December 17, 2025

‘ആസാദി കാ അമൃത്’: ജമ്മുവിലെ സ്‌കൂളുകളും റോഡുകളും ഇനി മുതൽ വീരമൃത്യു വരിച്ച സൈനികരുടെ പേരിൽ അറിയപ്പെടും

ജമ്മു: ജമ്മുവിലെ സ്‌കൂളുകളും (schools) റോഡുകള്‍ക്കും(Roads) ഇനി മുതൽ വീരമൃത്യു വരിച്ച വരിച്ച സൈനികരുടെ പേരിൽ അറിയപ്പെടും. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് സ്കൂളുകൾക്കും റോഡുകൾക്കും കെട്ടിടങ്ങൾക്കും വീരമൃത്യു വരിച്ചവരുടെയും മറ്റ് പ്രമുഖരുടെയും പേരിൽ പുനർനാമകരണം ചെയ്യാന്‍ തീരുമാനമായത്. കഴിഞ്ഞ ദിവസം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കശ്മീര്‍ ഭരണകൂടം അംഗീകാരം നല്‍കിയത്.

അതേസമയം കേന്ദ്രഭരണ പ്രദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള സംഭാവനകൾക്കുള്ള ആദരവും അംഗീകാരവും എന്ന നിലയിലാണ് ജമ്മു കശ്മീരില്‍ നിന്നുള്ള വീരമൃത്യു വരിച്ചവരുടെയും മറ്റ് ജീവിച്ചിരിക്കുന്ന പ്രമുഖരുടെയും പേരിൽ പുനർ നാമകരണം ചെയ്യാൻ തീരുമാനിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേഷ്ടാക്കളായ ഫാറൂഖ് ഖാന്‍, രാജീവ് റായ് ഭട്നാഗര്‍, ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍ മേത്ത, ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതീഷ്വര്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Latest Articles