Sunday, October 18, 2026

മന്ത്രി വീണാ ജോര്‍ജിനെ വിമർശിച്ച് വാർത്ത നൽകി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍ . കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജാമ്യമില്ല കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമറിനെതിരായ കേസ്. അറസ്റ്റിലായ നന്ദകുമാറിനെ പൊലീസ് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രൈം ഓൺലൈനിലൂടെ ആരോഗ്യമന്ത്രിക്കെതിരെ മോശമായ പരാമർശങ്ങളാണ് നന്ദകുമാർ നടത്തിയതെന്ന് പൊലീസ് ചൂണ്ടികാട്ടി.

Related Articles

Latest Articles