Thursday, December 18, 2025

നമ്പരില്ലാത്ത സ്‌കൂട്ടറില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസം; പണി കിട്ടിയത് അമ്മയ്ക്ക്

പുനലൂര്‍: നമ്ബരില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. മൂവര്‍ സംഘം പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. രൂപവും നിറവും മാറ്റിയ സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്‌കൂട്ടര്‍ കുട്ടികളില്‍ ഒരാളുടെ അമ്മയുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

മാസങ്ങളായി നമ്ബരില്ലാത്ത വാഹനത്തില്‍ പുനലൂര്‍ നഗരത്തിലും പരിസര പ്രദേശത്തും ഇവര്‍ കറങ്ങി നടക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളെക്കുറിച്ച്‌ സൂചന ലഭിച്ചത്.

ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്ബര്‍വച്ചും ഇവര്‍ വാഹനം ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പുനലൂര്‍ എസ് ഐ ശരത്‌ലാല്‍ അറിയിച്ചു.

Related Articles

Latest Articles