Thursday, January 1, 2026

ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. വിതുര ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വിനോദ്, ശരത് എന്നീ പ്രതികളെ പോലീസ് പിടികൂടി. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് മൂത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ഇളയപെൺകുട്ടിയെ കുട്ടിയെ ശരത്തും പീഡിപ്പിച്ചു.

കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വാടകവീട്ടില്‍ വച്ച്‌ പീഡിപ്പിച്ചു.

Related Articles

Latest Articles