Thursday, September 24, 2026

യുവതി വീട്ടിൽ പ്രവസിച്ചു: രക്ഷകരായി എത്തിയത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

പത്തനംതിട്ട: വീട്ടിൽ പ്രസവിച്ച അന്യസംസ്ഥാന തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹസാരിബാഗ് സ്വദേശിനിയും കാളി റാമിന്റെ ഭാര്യയുമായ സരിത ദേവിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

നിലവിൽ അടൂർ പന്നിവിഴയാണ് താമസം. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ സരിതയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സാധിച്ചില്ല.

ഇതേതുടർന്ന് ഇവർ സ്ഥലത്തെ ആശാ പ്രവർത്തകയെ ബന്ധപ്പെട്ടു. ഇതിനിടയിൽ വീട്ടിൽ വെച്ച് തന്നെ സരിത കുഞ്ഞിന് ജന്മം നൽകി. സംഭവം അറിഞ്ഞെത്തിയ ആശാ പ്രവർത്തകയാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഇതോടെ ആംബുലൻസ് ജീവനക്കാർക്ക് പലരും അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Latest Articles