Saturday, December 20, 2025

റഷ്യന്‍ അനുകൂല വിഘടനവാദികളുടെ ആക്രമണം; 2 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍

കീവ്: റഷ്യന്‍ അനുകൂല വിഘടനവാദികളുടെ ആക്രമണത്തില്‍ 2 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ അറിയിച്ചു. റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ മോട്ടോര്‍ഷെല്‍ ആക്രമണത്തിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ അറിയിച്ചത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ ലംഘനവ് നടത്തി 70 വെടിവയ്പ്പുകള്‍ നടത്തിയെന്നാണ് യുക്രൈയിന്‍ സൈന്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. യുക്രൈയിനിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ യുക്രൈയിന്‍ സാമജികരും, വിദേശ മാധ്യമ പ്രതിനിധികളും സന്ദര്‍ശനം നടത്തുന്ന സമയത്താണ് വെടിവയ്പ്പ് ഉണ്ടായത്. ഇവര്‍ സുരക്ഷിതരാണ് എന്ന് സൈന്യം അറിയിച്ചു.

അതേ സമയം യുക്രൈയിന്‍റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്നും അതിനുള്ള തിരിച്ചടിയാണ് നല്‍കിയതെന്നും റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ടെലഗ്രാം വഴി അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles