തൃശ്ശൂർ: യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്റ്റിലായത്.
തൃശൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ 38കാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തിൽ യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്. പട്ടയമില്ലാത്ത ഭൂമിയ്ക്ക് വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. 2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

