Thursday, January 1, 2026

റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിൽ ചർച്ച; യുഎന്‍ പൊതുസഭാ സമ്മേളനം തുടങ്ങി

യുഎൻ പൊതുസഭയുടെ അടിയന്തര യോഗം ആരംഭിച്ചു. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് അപൂര്‍വമായി മാത്രം നടക്കാറുള്ള അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

പതിനഞ്ചംഗ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു.യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193 അംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത് സുപ്രധാന നടപടികള്‍ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം.

1956 മുതലുള്ള ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുന്നത്. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ ഹൗസിംഗ് സെറ്റില്‍മെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ 1997ലാണ് ഇതിന് മുന്‍പ് യു എന്‍ അടിയന്തരയോഗം ചേര്‍ന്നിട്ടുള്ളത്. അതേസമയം നേരത്തെ റഷ്യയ്ക്കെതിരായ ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് ഇന്ത്യയും ചൈനയും യുഎഇയും പിന്തുണ അറിയിച്ചിരുന്നില്ല.

Related Articles

Latest Articles