Saturday, December 20, 2025

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ച് മോദി | Narendra Modi

കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് സാഹചര്യത്തെ കുറിച്ച് വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനിയും നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾ ജനങ്ങൾക്ക് വേണ്ടി അതിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ച കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കേരളം അടക്കമുള്ള നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. ഉയരുന്ന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നികുതി കുറച്ചതിന് പിന്നാലെ ആനുപാതികമായി ചില സംസ്ഥാനങ്ങളും നികുതി കുറച്ചു. എന്നാൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ചില സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു.

Related Articles

Latest Articles