Saturday, December 27, 2025

രാജ്യത്ത് ഭീതിയൊഴിയാതെ കോവിഡ്; വീണ്ടും 3000 ലേറെ രോഗ ബാധിതര്‍; ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി; മരണം 31

ദില്ലി: രാജ്യത്ത് ഭീതിയൊഴിയാതെ കോവിഡ് കുതിക്കുകയാണ്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ മൂവായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ, രോഗം ബാധിച്ച് 31 പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയര്‍ന്നു. കൂടാതെ 2802 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തിങ്കളാഴ്ച രാജ്യത്ത് 2568 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ദില്ലിയിൽ ഇന്നലെ 1414 പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. നിലവിൽ ദില്ലിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനമാണ്.

 

Related Articles

Latest Articles