Monday, December 22, 2025

‘നിഗൂഢമായ സാഹചര്യത്തിൽ ഞാൻ മരിക്കുകയാണെങ്കിൽ നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’ ; ട്വീറ്റുമായി ഇലോൺ മസ്‌ക്; അമ്പരപ്പോടെ സോഷ്യൽ മീഡിയ

ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കകം ലോകസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് സോഷ്യൽമീഡിയകളിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. താൻ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്നാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്. ‘നിഗൂഢമായ സാഹചര്യത്തിൽ ഞാൻ മരിക്കുകയാണെങ്കിൽ നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’ എന്ന ട്വീറ്റാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്.

എന്നാൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റൊഗോസിൻ റഷ്യൻ മാധ്യമങ്ങൾക്ക് നൽകിയതെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. സ്‌പേസ് എക്‌സ് കമ്പനിയുടെ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യം ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. യുക്രൈൻ സൈന്യത്തിന് സഹായം നൽകിയതിന് മസ്‌ക് മറുപടി നൽകേണ്ടി വരും എന്നാണ് റിപ്പോർട്ടിലുള്ളത്.

അതേസമയം ഇതിന് പിന്നാലെയാണ് മസ്‌കിന്റെ ദുരൂഹത നിറഞ്ഞ ഈ ട്വീറ്റ്. മസ്‌കിന്റെ ട്വീറ്റിന് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ‘ഇത് തമാശയല്ല’ എന്ന് മസ്‌കിന്റെ മാതാവ് മയെ മസ്‌ക് പറഞ്ഞു. മാപ്പ്, ജീവിച്ചിരിക്കാൻ തനിക്ക് കഴിയാവുന്നത് താൻ ചെയ്യുമെന്ന് മസ്‌ക് ട്വീറ്റിന് പ്രതികരിച്ചു. എന്ത് വിലകൊടുത്തും മസ്‌കിനെ സംരക്ഷിക്കുമെന്ന് നടനും കൊമേഡിയനുമായ റിക്കി ബെർവിക്ക് പറഞ്ഞു. കൂടാതെ മരിക്കുകയാണെങ്കിൽ ട്വിറ്റർ തനിക്ക് തരുമോയെന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും മസ്കിന്റെ ഈ ട്വീറ്റ് ചർച്ചയായിരിക്കുകയാണ്

Related Articles

Latest Articles