Thursday, January 1, 2026

ഓൺലൈൻ ചൂതാട്ടത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു.

ചെന്നൈ;ഓൺലൈൻ ചൂതാട്ടത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു.
ഗണിത ബിരുദധാരിയായ ഭവാനിയാണ് ജൂൺ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്ന് ലക്ഷം രൂപയുമാണ് ഭവാനിക്ക് നഷ്ടമായതെന്നാണ് പൊലീസ് പറയുന്നത്. ആറ് വർഷം മുമ്പ് ഭാ​ഗ്യാരാജ് എന്നയാളെ വിവാഹം ചെയ്ത ഭവാനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരിയായിരുന്നു ഭവാനി.

ഇവർ നിരന്തരം ഓൺലൈനായി റമ്മി കളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ 20 പവന്റെ സ്വർണ്ണം വിറ്റ് കിട്ടിയ പണമുപയോ​ഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിന് പുറമെ രണ്ട് സഹോദരിമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും ഇത് ഉപയോ​ഗിച്ച് റമ്മി കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണമെല്ലാം ഇവർക്ക് നഷ്ടമായി. കളിയിൽ 10 ലക്ഷത്തോളം രൂപ ഭവാനിക്ക് നഷ്ടമായെന്നാണ് സൂചന.

Related Articles

Latest Articles