ടെഹ്റാന്: ഇറാന്-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നു. അമേരിക്കയാണ് യഥാര്‍ത്ഥ ഭീകരവാദിയെന്നും അമേരിക്കയെ തുടച്ച് നീക്കണമെന്നും ഇറാനിയന്‍ പാര്‍ലമെന്റില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
ലോകത്തിലെ ഭീകരര്‍ക്കെല്ലാം ആയുധമാണ് നല്‍കുന്നത് അമേരിക്കയാണെന്നു പാര്‍ലമെന്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ മസൂദ് പെസെഷ്ക്കിയന് പറഞ്ഞു.
ഇറാനെതിരെ നിശബ്ദ യുദ്ധം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതായുള്ള വാര്‍ത്തകളുണ്ട്.
സൈബര്‍ ആക്രമണത്തിലൂടെ ഇറാന്റെ മിസൈല്‍ സംവിധാനവും വ്യോമപ്രതിരോധ മാര്‍ഗങ്ങളും തകര്‍ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. മിസൈല്‍ ലോഞ്ചറുകള്‍, റോക്കറ്റുകള്‍ എന്നിവയെ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനങ്ങളെ തകര്‍ക്കാനും പെന്റഗണിലെ ടെക്ക് വിദഗ്ദര്‍ക്ക് അനുമതി കിട്ടിയിട്ടുണ്ട്.

