Tuesday, December 23, 2025

വയനാട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പുൽപ്പള്ളി സ്വദേശി ബിജു

വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ബിജു ഉച്ചയായിട്ടും തിരികെയെത്തിയിരുന്നില്ല.

ഏറെ നേരം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിൽ സമീപത്തെ തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശക്തമായ മഴ പെയ്ത് നിറഞ്ഞു കിടന്ന തോട്ടിൽ ബിജു കാൽ വഴുതി വീണതാണോയെന്നാണ് സംശയം.

പുൽപ്പള്ളി പോലീസ് ഇൻക്വസ്റ്റിന് ശേഷം സുൽത്താൻ ബത്തേരി താലുക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

Related Articles

Latest Articles