കൊല്ലം: സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് സ്കൂളിലേക്ക് പോയ കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി ദേവനെയാണ് കാണാതായത്.
ദേവൻ എന്നും സ്കൂൾ വിട്ട് വരാറുള്ള സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തി. അപ്പോഴാണ് ദേവന് സകൂളിൽ എത്തിയിരുന്നില്ലെന്ന വിവരം അധ്യാപകർ മുഖേന വീട്ടുകാർ അറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. സുഹൃത്തുക്കളാണ് ദേവനെ അവസാനമായി കണ്ടത്.
സമീപത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ദേവൻ എന്നാണ് കുട്ടികൾ പറയുന്നത്. ബന്ധുക്കൾ നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം ലഭിച്ചാൽ അറിയിക്കേണ്ട നമ്പർ: 9961610360 ,7907371773