Wednesday, December 17, 2025

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് – ട്രംപ് കൂടിക്കാഴ്ച്ച; വ്യാപാരചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണ

ഒസാക്കോ: ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് പുതിയ തീരുവ ഏര്‍പ്പെടുത്തില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം.

വളരെ മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് ഷി ജിന്‍ പിങും ട്രംപും വിശേഷിപ്പിച്ചു. അതേ സമയം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ കരാറുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ചൈനയ്ക്കും അമേരിക്കയ്ക്കും സഹകരണത്തിലൂടെ വിജയിക്കാനും പരസ്പരം പോരാട്ടത്തിലൂടെ പരാജയപ്പെടുത്താനുമാവുമെന്ന് ചര്‍ച്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ട്രംപിനോട് പറഞ്ഞു.

അടുത്ത ഘട്ടത്തിലേക്ക് ബന്ധങ്ങളെ മുന്നോട്ട് നയിക്കാനും താങ്കളുമായി അഭിപ്രായങ്ങള്‍ കൈമാറാനും ഞാന്‍ ആഗ്രഹിക്കുന്നു. ഏകോപനം, സഹകരണം, സ്ഥിരത എന്നിവ മുന്‍ നിര്‍ത്തി യുഎസ്-ചൈന ബന്ധം ഊര്‍ജ്ജിതപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷി ജിന്‍ പിങ് പറഞ്ഞു.

Related Articles

Latest Articles