Saturday, December 27, 2025

കാലടിയിൽ ആശ്രമത്തിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ചു

കാലടി: കാലടിയിൽ ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത് .ബോംബ് എറിഞ്ഞതിന് ശേഷം ഉടൻതന്നെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപെട്ടു.

പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധന നടത്തുന്നുണ്ട് .

പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻതന്നെ പ്രതികളെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles