Monday, January 5, 2026

വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ? സന്ദേശം അയച്ചാൽ അത് ഡിലീറ്റ് ചെയ്യേണ്ട , എഡിറ്റ് ചെയ്യാം ; പുതിയ ഫീച്ചറിനെ കുറിച്ച് നമുക്ക് ഒന്ന് അറിയാം

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചര്‍ പരീക്ഷിച്ചിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറാണിത്. വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് പുതിയ ഫീച്ചര്‍ പരീക്ഷിച്ചിരിക്കുന്നത്. വരും സമയങ്ങളില്‍, എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാനാകും.

എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. അതിന്റെ ഇന്റേണല്‍ ടെസ്റ്റിംഗ് നടക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങള്‍ ഒരാള്‍ക്ക് ഒരു സന്ദേശം അയച്ചു. അതില്‍ വസ്തുതപരമായ പിഴവോ, അല്ലെങ്കില്‍ അക്ഷരതെറ്റോ കടന്നുകൂടിയാല്‍ എന്ത് ചെയ്യും? ഇപ്പോഴത്തെ അവസ്ഥയില്‍ അത് ഡിലീറ്റ് ചെയ്യുകയേ വഴിയുള്ളൂ. എന്നാല്‍ അത് അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കൂ. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് 15 മിനുട്ട് ആയിരിക്കും.

Related Articles

Latest Articles