ആലപ്പുഴ :പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താനായി കേന്ദ്രസംഘം ആലപ്പുഴയിൽ. കലക്ടറേറ്റിലാണ് യോഗം നടക്കുന്നത്. ഡോക്ടർ രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആലപ്പുഴയിൽ എത്തിയത്.
പക്ഷിപ്പനി ബാധിച്ച 20,471 താറാവുകളെ ഇതുവരെ കൊന്നൊടുക്കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച വളർത്തുപക്ഷികളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലെ പതിനായിരത്തോളം താറാവുകളെ ഇന്നലെ കൊന്നിരുന്നു. മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. നാളെ പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായിട്ടുണ്ട്.

